സ്വാഗതം...

എന്‍റെ സ്വന്തം അഭിപ്രായങ്ങളും,ആവിഷ്കാരങ്ങളും ആണിവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.നിങ്ങള്‍ക്കതില്‍ അഭിപ്രായ പറയാനുള്ള അവകാശവും വകവെച്ചു തന്നിട്ടുണ്ട്.

2010 ഓഗസ്റ്റ് 29

ചിന്തകള്‍

മലരേ നിന്നെ കാണാതിരിക്കുമ്പോള്‍
മരണമാനെന്നുമെന്റെ ചിന്ത
മണലാരുണത്തിന്‍ ചൂടിലുരുകുംബോള്‍
മനസ്സില്‍ നിറയുന്നു നിന്നോര്‍മകള്‍ 
                              മഴവില്‍ നിറങ്ങളേഴും മിഴികളില്‍ നിറച്ചു നീ
                              മണവാട്ടിയായെന്നില്‍ വന്നനാള്‍
                              മാനത്തെ അമ്പിളി താരങ്ങള്‍ ഒക്കെയും
                              മണ്ണിലേക്ക് ഇറങ്ങി വന്നനാള്‍
നാണത്താല്‍ മുഖം പൊത്തി ഇരിക്കുംനിന്‍കൈകളില്‍
നാരികള്‍ മൈലാഞ്ചി ഇട്ടനാള്‍
നായകനായ് വന്ന ഞാനന്നു നിന്‍ കൈകള്‍
നാലാള്‍ കാണ്‍കെ പിടിച്ച നാള്‍
                             ഇന്നെന്നെ ഇത്തരം സുന്ദര സ്വപ്നങ്ങള്‍
                             ഇക്കിളി കൂട്ടി അലട്ടുന്നു
                             ഇത്തരുണത്തില്‍ എങ്ങനെ ഞാനിന്നു
                             ഇക്കരെ ഒറ്റയ്ക്ക് നില്ക്കുന്നൂ