സ്വാഗതം...

എന്‍റെ സ്വന്തം അഭിപ്രായങ്ങളും,ആവിഷ്കാരങ്ങളും ആണിവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.നിങ്ങള്‍ക്കതില്‍ അഭിപ്രായ പറയാനുള്ള അവകാശവും വകവെച്ചു തന്നിട്ടുണ്ട്.

2012 ഡിസംബർ 24

കൂട്ടുകാരി

നല്ല സൗഹൃദങ്ങള്‍ ഇന്ന് കിട്ടാകനിയാണ്.സൂപ്പര്‍ ഫാസ്റ്റ് പോലെ ജീവിതം കുതിക്കുമ്പോള്‍ അതിലെവിടെ സൗഹൃദങ്ങള്‍ക്ക് സമയം.നാം ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ആഗ്രഹിച്ചിരുന്ന അത്തരം സൗഹൃദങ്ങള്‍ സിനിമയിലും മറ്റും കണ്ടു നെടുവീര്‍പ്പിടാനെ ഇന്നത്തെ തലമുറയ്ക്ക് കഴിയൂ...





വിരഹാര്‍ദ്രമാമീ പ്രവാസ ലോകത്തൊരു 
നറുനിലാവായ്‌ വന്നവളേ...
വിടര്‍ന്ന കണ്ണുകളിലൊളിപ്പിച്ച കിനാക്കളുമായ്
വേദനകളെന്നോടു പങ്കു വെച്ചവളേ...

                              ഇലകള്‍ പൊഴിക്കും ശിശിരം പോലെന്നില്‍ 
                              വന്നെന്‍റെ രഹസ്യങ്ങള്‍ ചോര്‍ത്തിയോളേ...
                              പ്രണയാര്‍ദ്രമാമെന്‍ മനസ്സിലാത്മ
                               ബന്ധത്തിന്‍  തെളിനീരൊഴുക്കിയോളേ...

നനവാര്‍ന്ന നിന്‍ മിഴികളില്‍ നാണം 
തിരതല്ലുന്നത് ഞാനറിഞ്ഞൂ...
വിറയാര്‍ന്നോരധരങ്ങളെന്നോടെന്തോ
പറയാന്‍ വിതുമ്പുന്നതു ഞാന്‍ കണ്ടൂ...

                               ഒരുവാക്കിലായിരം അര്‍ത്ഥങ്ങളോളിപ്പിച്ചു
                               തത്വങ്ങളൊരുപാട് പറഞ്ഞു നീയും 
                               പറയാനറിയാത്താത്മ നിര്‍വൃതിയില്‍
                               പരല്‍മീന്‍ പോലെ പിടഞ്ഞു ഞാനും...