സ്വാഗതം...

എന്‍റെ സ്വന്തം അഭിപ്രായങ്ങളും,ആവിഷ്കാരങ്ങളും ആണിവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.നിങ്ങള്‍ക്കതില്‍ അഭിപ്രായ പറയാനുള്ള അവകാശവും വകവെച്ചു തന്നിട്ടുണ്ട്.

2013 ഡിസംബർ 19

യാത്ര

ഓര്‍ക്കണം മനുഷ്യാ നീ മരണമൊന്ന്‍
നാളെ കിടക്കുന്ന ഖബറകമൊന്ന്‍.....
ഒരുക്കുമ്മാരനെപ്പോല്‍ കൂട്ടുകാരന്ന്‍
നയിക്കുമേറ്റി പള്ളിക്കാട്ടിലേക്കന്ന്‍....


മണ്ണാലൊരുക്കിയോരറയില്‍ നിന്നെ 
ഇണതുണയില്ലാതെ കിടത്തുമവരന്ന്‍ 
കൂടെ കിടക്കുവാന്‍ ഭാര്യയില്ലവിടെ
ഇല്ല കൂട്ടിന്നായി കൂട്ടുകാരവിടെ...


നിന്‍റെ സ്വന്ത ബന്ധമെല്ലാം ഹാജരുണ്ടവിടെ
നിന്നെ യാത്രയാക്കാന്‍ വന്നതാണവിടെ
കല്ലാലുള്ള വാതില്‍ ഭദ്രമായടച്ച്
നല്‍കും മൂന്നുപിടി മണ്ണ് നിനക്കവരന്ന്‍


ഉരുകിയൊലിക്കും മഹ്ശറയൊന്ന്‍  
ഓര്‍ക്കൂ അവിടെനില്‍ക്കുമാനാളോന്ന്‍
ഉണരൂ ഉറങ്ങാതെയെന്‍ പ്രിയരേ 
ഒരുക്കൂ യാത്രക്കുള്ളതെല്ലാം പെട്ടെന്ന്‍