നരകളെന്നെ നോക്കി ചിരിക്കുന്നു
വാർദ്ധക്യം അടുത്ത് വരുന്ന കാലൊച്ച കേൾക്കുന്നൂ യൗവ്വനത്തുടിപ്പുകൾ
വേഗപ്പൂട്ടില്ലാത്തവനെന്തിന്നമാന്തിക്കണം
വേഷ ഭൂഷാതികളഴിച്ച് വെക്കവന്നായ് നാം
പ്രവാസിക്കാനില്ലെന്നുറച്ചതാ പണ്ട്
പ്രയാസമകറ്റാനെളുപ്പ വഴി വേറെ കണ്ടുമില്ല
ഇച്ഛകൾ നയിച്ച ജീവിത വഴികൾ
പച്ചയായ യാഥാർത്ഥ്യങ്ങളോടേറ്റുമുട്ടി
തോറ്റുപോകാതിരിക്കാനാശിച്ച നേരം
അച്ഛന്റെ വഴിതന്നഭയം _ അങ്ങനെ
തലമുറകളിന്നും പ്രവാസിയായ്
അടയാളപ്പെടുത്തലുകളില്ലാതെ
നടന്നുതീർത്ത കാൽപാടുകൾ
തിരിച്ച് നടന്നിട്ടെന്തുണ്ട് കാര്യം
വഴിതെറ്റിയലച്ചിലല്ലോ മിച്ചം
ജീവിച്ചിരുന്നിവിടെ ഞാനെന്നറിയേണം
വരും തലമുറക്കായ് വേണമൊരടയാളം
കൊളുത്തണം പോകും വഴിയെല്ലാമൊരു തിരിനാളം _ ഒടുങ്ങുമ്പോഴുമണയാതെ
ചൊരിയേണം വെളിച്ചമിരുളാണ്ട ഭൂവിതിൽ