സ്വാഗതം...

എന്‍റെ സ്വന്തം അഭിപ്രായങ്ങളും,ആവിഷ്കാരങ്ങളും ആണിവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.നിങ്ങള്‍ക്കതില്‍ അഭിപ്രായ പറയാനുള്ള അവകാശവും വകവെച്ചു തന്നിട്ടുണ്ട്.

2011 ഡിസംബർ 1

മരണം

കാത്തിരിപ്പൂ....കാലങ്ങളായ് ഞാന്‍
കാമിനിയേ....നിന്നെ കണ്ടുമുട്ടാന്‍
തണുത്തുറഞ്ഞ നിന്‍
കൈകളാലെന്നെ
തഴുകിത്തലോടും
കാലമെന്ന്‍....

അരികിലാണോ....നീ ....
അകലങ്ങളിലാണെന്നോ...
അറിയുവതെങ്ങനെ...ഞാന്‍
അരുമസഖീ...

ഒരിക്കല്‍ ജനിച്ചവരെല്ലാം...
ഒരുനാളറിയും നിന്‍...സ്നേഹസ്പര്‍ശം...
അറിഞ്ഞവരാരും അകലാത്ത വിധം നിന്നില്‍
അലിഞ്ഞുചേര്‍ന്നന്നില്ലാതയാകും!
                                                                         (ശുഭം)

2011 നവംബർ 30

മൊഞ്ചത്തി പെണ്ണ്............

കരളിന്റെ പൂന്തോപ്പില്‍
മനസ്സിന്‍റെ മടിത്തട്ടില്‍
 മൊഞ്ച് ഏറും സ്വപ്നമായ് 
 മൊഞ്ചത്തി പെണ്ണേ നീ.......
                        രാവിന്‍റെ കുളിരിലും
                        പകലിന്റെ തിരക്കിലും
                         തിര പോലെ വന്നണയും
                         നിന്നോര്‍മ എന്‍ മനസ്സില്‍
ഏകാന്തതയില്‍ ഞാന്‍......
ഏകനായ് ഇരിക്കുമ്പോള്‍
ഏറ്റിടാന്‍ നിന്നോര്‍മ
എത്തീടും നീ മുല്ലേ........
                        വേദന  നിറഞ്ഞൊരീ
                        പ്രവാസ ലോകത്ത്
                        പ്രാണ വായുവായ്
                        പ്രാണേശ്വരി  നീ ......
                                                   (ശുഭം)