സ്വാഗതം...

എന്‍റെ സ്വന്തം അഭിപ്രായങ്ങളും,ആവിഷ്കാരങ്ങളും ആണിവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.നിങ്ങള്‍ക്കതില്‍ അഭിപ്രായ പറയാനുള്ള അവകാശവും വകവെച്ചു തന്നിട്ടുണ്ട്.

2009 ഫെബ്രുവരി 7

പ്രവാസ നൊമ്പരവുമായ് ................................


സ്വപ്ന ഭൂമി


മണല്‍ കാടിത്..........മണല്‍ കാടിത്
മരതകം വിളയുന്ന മണല്‍ കാടിത്
മാമലകള്‍ വിട്ടെറിഞ്ഞ്‌ പോരും
മലയാളിയുറങ്ങുന്ന മണല്‍ കാടിത്

പവിത്രമാം റസൂലിന്‍റെ റൌളാശരീഫ്
പടപ്പുകള്‍ക്കഭയമാം കഅബാലയം
പരിശുദ്ധമാക്കിയ മണല്ക്കാടിതില്‍്
പരിശ്രമിചീടുന്നു പ്രവാസികള്‍ നാം


സ്വപ്‌നങ്ങള്‍ ഏറേ നെയ്തുകൂട്ടി
സ്വപ്ന ഭൂമിയില്‍ വന്നിറങ്ങി
സ്വന്തവും ബന്ധവുമകന്നു പോയീ
സ്വയമറിയാതെ നാമുരുകീ


നാടിന്‍റെ സ്പന്ദനം നാമറിയുന്നു
നാട്ടാരെ കണ്ണീര്‍ നാമൊപ്പുന്നു
നെഞ്ചിന്‍െറയുളളിലൊരു നെരിപ്പോടായ്
നെല്ലുവിളയും നാടുറങ്ങുന്നു
.................................................(ശുഭം)

3 അഭിപ്രായങ്ങൾ:

  1. നാടിന്‍റെയും...നാട്ടാരുടേയും...വീട്ടുകാരുടെയും .. കണ്ണുനീര്‍ നാം ഒപ്പുമ്പോള്‍...നമ്മുടെ സ്വന്തം കണ്ണുനീര്‍ ഒപ്പാന്‍ സമയം കണ്ടെത്താതെ മരവിച്ച മനസ്സുമായ് നാം ജീവിതം തള്ളിനീക്കുന്നു..........

    മറുപടിഇല്ലാതാക്കൂ
  2. NOMBARANGALUDE BALYAM KARINIZHAL VEEZTHIYIITTALLATHA MUGHALAVANYAM PRAVASACHOODILUM KARUVALIKKATHIRIKKATTEE...

    മറുപടിഇല്ലാതാക്കൂ