സ്വാഗതം...

എന്‍റെ സ്വന്തം അഭിപ്രായങ്ങളും,ആവിഷ്കാരങ്ങളും ആണിവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.നിങ്ങള്‍ക്കതില്‍ അഭിപ്രായ പറയാനുള്ള അവകാശവും വകവെച്ചു തന്നിട്ടുണ്ട്.

2018 ഫെബ്രുവരി 5

പ്രണയം

പൂക്കൾക്കാരോടായിരിക്കും കൂടുതൽ പ്രണയം
മധുനുകരാനെത്തും ശലബങ്ങളോടൊ അതോ
പതിയെത്തലോടുമ്മന്ദമാരുതനോടൊ ?
മരച്ചില്ലകൾക്കു‌ കാറ്റോടു പ്രണയം
മാമലകൾക്കു‌ കാർമുകിലോടു‌ പ്രണയം
മാരിവില്ലിനോ മഴയോടു പ്രണയം
മഴത്തുള്ളികൾക്കീ പുൽനാമ്പോടു പ്രണയം
നീലരാവോടു നിലാവിന്നു പ്രണയം
നീർമിഴികൾക്കെൻ കവിളോട്‌ പ്രണയം
നിന്നോടാണെനിക്കെന്റെ പ്രണയം
നിലക്കാത്ത പ്രണയം..
നിറവുള്ള പ്രണയം..
നിറമുള്ള പ്രണയം..

                                (ശുഭം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ