വേർപ്പാടിൻ വേദന
ഏറ്റീടുന്നെന്നിൽ
നിന്നോടുള്ള പ്രണയം സഖീ..
നിർവ്വചനങ്ങൾക്ക് നിർവ്വചിക്കാൻ കഴിയാത്ത, വിശേഷണങ്ങൾക്കതീതമായ, പ്രപഞ്ച സൃഷ്ടിപ്പിന്റെ സത്യങ്ങളിലൊന്നായ അനുഭൂതിയാണു സ്നേഹം. പ്രണയ കാലം ജീവിതത്തിലെ വസന്തകാലമാണു.. പ്രായാധിക്യമോ, ഋതുഭേദങ്ങളോ മങ്ങലേൽപ്പിക്കാത്ത വസന്തകാലം!
ഒരിക്കലെങ്കിലും ജീവിതത്തിൽ പ്രണയിക്കാത്തവർ ചുരുക്കം. പ്രണയിക്കാനും, പ്രണയിക്കപ്പെടാനും കൊതിക്കാത്ത കൗമാരമുണ്ടോ? പ്രണയ വസന്തത്തിന്റെ മധുരവും കൈപ്പുമനുഭവിച്ചറിഞ്ഞ, ഒരിക്കലും മരിക്കാത്ത ആ ഓർമ്മകളെ താലോലിക്കാത്ത യൗവ്വനമുണ്ടോ?
സ്നേഹമാണതിന്റേയും കാതൽ..
"അത്ഭുത സിദ്ധിയുള്ള മരുന്നാണു സ്നേഹം"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ