ഒരുമിച്ചുണ്ടതും, കളിച്ചതും, കുസൃതികളൊപ്പിച്ചതുമൊക്കെ പറഞ്ഞപ്പോളവനത് ആസ്വദിക്കുന്നുണ്ടായിരുന്നു. മത്സരിച്ചോടി മഴനനഞ്ഞതവനാണു പറഞ്ഞത്. പാടവരമ്പിലൂടെ സർക്കസ്കാരുടെ മെയ്‌വഴക്കത്തോടെ അപ്പുറം കടന്നതൊക്കെ എത്ര ആവേശത്തോടെയാണവൻ പങ്ക് വെച്ചത്!
സ്കൂൾ വിട്ട് കൂട്ടമായി കലപിലകൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ എന്നും കാണാറുള്ള സുന്ദരിയായ ചുരുളൻ മുടിക്കാരിയേ പറ്റി അവനിന്നും എന്നോട് ചോദിച്ചു. എന്നിട്ടും.. 😥 എന്നിട്ടുമവൻ അവസാനം.. 😢 കണ്ടതായി ഓർക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ ഓർക്കുകയായിരുന്നു.. ഇന്നും ചിതലരിക്കാൻ വിടാതെ സൂക്ഷിച്ച് വെച്ച ഓർമ്മത്താളുകളിലൊന്നിൽ അവൻ കുറിച്ചിട്ടിരുന്നു.. "സ്നേഹിക്കാനറിയുന്നൊരു മനസ്സുണ്ടെങ്കിൽ നമുക്കെന്തിനീ ചിതലരിക്കും ഓട്ടോഗ്രാഫ്"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ