ഇണങ്ങിയും പിണങ്ങിയുമൊത്തിരി നാൾ നാം
ഒരുമിച്ച് കഴിഞ്ഞതോർമ്മയില്ലേ..
ജീവിത വസന്തമെന്നാരോ പറഞ്ഞൊരാ കാലവും
നമ്മിൽ കൊഴിഞ്ഞതല്ലേ..
ഏറെക്കഴിഞ്ഞീ കൂടലുമാവസന്ത - കാലത്തിന്റെ സുകൃതമല്ലേ...
പൊഴിഞ്ഞ് പോയോരിതളുകളിൽ - നാമിന്ന്
തേടുന്നതവനവന്റെ സ്വത്വമല്ലേ...
ഇലകൾ പൊഴിയുന്നു.. ജീവൻ പൊലിയുന്നു
ഇണകളെല്ലാമിണ പിരിയുന്നിവിടം
ഈ ജന്മനാളിവിടെ ചെയ്തോരാ കർമ്മങ്ങൾ
സ്നേഹബന്ധങ്ങളും ബാക്കി പിന്നിവിടം
അറിയുക നാം തമ്മിലന്തരമില്ലാ..
അറിയുക നാമെല്ലാമനുജനല്ലോ..
അറിയുക നമുക്കേറേയറിവില്ലെന്നും
അറിയുക സൗഹൃദം സുകൃതമെന്നൂം
(ശുഭം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ