കിനാവിന്റെ പുസ്തകത്താളിൽ
നിലാവിന്റെ വെട്ടം ഞാൻ കണ്ടൂ...
ഓർമ്മകൾക്കടയിരിക്കുമ്പോൾ
ഒളിപ്പിച്ച പീലി ഞാൻ കണ്ടൂ...
വിരിയുമൊരുനാളിൽ..എന്നു
നിനച്ചു കാത്ത്‌വെച്ചൂ.. എൻ
നരച്ചൊരേടുകളിൽ.. ഇന്നും
നിറമുള്ളൊരേഴഴകായ്...
അറിവിന്നാലയിലന്നു നാം
അറിയാതെയൊന്നായ് ചേർന്നൂ
ഒഴുകിയൊഴുകി നമ്മൾ
ഒടുവിലിരു വഴിയായ് പിരിഞ്ഞൂ
ലോകതത്വമതിനി വീണ്ടും
ഇഴുകി നാമിന്നൊന്നായ്
കാലമീ വിരൽ തുമ്പിലെന്നും
കാത്തിടട്ടേഴഴകായ്...
(ശുഭം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ