കിനാവിൻ വാതിൽ പഴുതിലൂടെ ഞാൻ
നോക്കുന്ന നേരത്ത് കണ്ടൂ
കനവുകളൊളിപ്പിച്ച നിൻ മിഴികൾക്കുള്ളിൽ
നറുനിലാവിന്റെ വെട്ടം കണ്ടൂ.. ഞാൻ
പൂനിലാ വെട്ടം കണ്ടൂ..
മേഘക്കീറുകൾക്കിടയിലൂടെ ഒളി
കണ്ണിടും വെയിൽ പോലെ
മൃദുമന്ദഹാസം കണ്ടൂ.. നിൻ
അധരങ്ങളിൽ ഒളിവെട്ടുന്നൊരാ..
മധുമന്ദഹാസം ഞാൻ കണ്ടൂ..
മെല്ലെപെയ്തിറങ്ങും നൂൽമഴയിലൂടെ മന്ദ
മാരുതൻ പോയെന്ന പോലേ..
അഴിച്ചിട്ട കാർകൂന്തലിഴകളാകാറ്റത്ത്
ഇളകിയാടുന്നതും കണ്ടൂ.. നിൻ
കവിളിലവ മയങ്ങുന്നതും കണ്ടൂ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ