പൊന്ന് വിളയും മണ്ണാണു കണ്ണിൽ
എരിയും കനലായ് നീയാണെന്നുള്ളിൽ
വേണം രണ്ടുമെനിക്കിന്ന് പെണ്ണേ..
വേദനയാലുള്ളം പൊള്ളുന്നെൻ പൊന്നേ..
കണ്ണൊന്നടച്ചാൽ മോളാദ്യമെത്തും
പുഞ്ചിരി തൂകും മുഖം മുന്നിലെത്തും
കാറ്റുപിടിച്ചോടും മഴമേഘം പോലെ
പെട്ടെന്നുറക്കമെന്നെ വിട്ടെങ്ങോ മറയും
മൗനം നിറഞ്ഞൊരീ മുറിയിലുറങ്ങാതെ
ഉഴറുമ്പോൾ കൂട്ടായി നീയും വന്നണയും
പതിവുള്ള പരാതി പൊതിയുണ്ട് കൂടെ
പത്തരമാറ്റുള്ള പ്രണയമതിലേറെ..
പിരിശത്താലരിശം വന്നീടും നിന്നെ
പിരിഞ്ഞതിനാലുള്ള വേദനയാലേ
തീരുമിതെന്നെന്നോർത്തോർത്ത് ഞാനും
തീരാ നൊമ്പരക്കടലിലാണിന്നേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ