സ്വാഗതം...

എന്‍റെ സ്വന്തം അഭിപ്രായങ്ങളും,ആവിഷ്കാരങ്ങളും ആണിവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.നിങ്ങള്‍ക്കതില്‍ അഭിപ്രായ പറയാനുള്ള അവകാശവും വകവെച്ചു തന്നിട്ടുണ്ട്.

2018 ഫെബ്രുവരി 5

മോഹച്ചിറകിലേറി പറന്നെത്താൻ മോഹമില്ലാഞ്ഞിട്ടല്ല.. ചിറകുകൾക്കൊന്നും പഴയ ശക്തിയില്ല. ഒരുപാട്‌ കാറ്റും, കോളും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച്‌ ഇന്ന് കഴിയാതെയായിരിക്കുന്നു. സന്ധ്യാ നേരത്ത്‌ പടിഞ്ഞാറേ മാനത്ത്‌ നിന്നും കൂടണയാനുള്ള വ്യഗ്രതയിൽ, കൂട്ടം കൂട്ടമായി പറന്ന് വരാറുള്ള പറവകളെ നോക്കി കൈകൾ കോർത്തുപിടിച്ചു മിണ്ടീം പറഞ്ഞും നമ്മൾ നടന്ന്തീർത്ത കാൽപാടുകൾ! പാതി ചിതലരിച്ച്‌ തുടങ്ങിയ ഓർമ്മത്താളുകളിൽ ചിതലുകൾക്ക്‌ തിന്നാനായ്‌ വിട്ട്‌ കൊടുക്കാത്ത ഇത്തരം സുന്ദര നിമിഷങ്ങളെയോർത്ത്‌.. നല്ലൊരു നാളേക്കായ്‌ പ്രാർത്ഥനയോടെ ഇരിക്കാനെ എനിക്കിന്ന് കഴിയുന്നൊള്ളൂ...

                 സസ്നേഹം... 💐💐💐

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ