അന്നൊക്കെ ഒരവധിക്കായ് കാത്തിരിക്കുമായിരുന്നു.. പേരമരത്തിലും, മാവിൻ കൊമ്പത്തും സർക്കസ് കാട്ടാൻ.. പുല്ലാണിയിലകൾ പണമാക്കി കയറുകൊണ്ടും, വള്ളികൾ കൊണ്ടും ഉണ്ടാക്കിയ വണ്ടികളിൽ കൂട്ടുകാരെ യാത്രികരാക്കിയുള്ള കളികൾ കളിക്കാത്തവർ ഒരു പത്തിരുപത് വർഷം മുമ്പേവരെ ചുരുക്കമായിരിക്കും.
ക്രിക്കറ്റ് കളിയുടെ കിർക്കും, വീഡിയൊ ഗെയിമുകളുടെ കടന്നുവരവും, ഇത്തരം കളികളുടെ അടിവേരറുത്തു. ഓർക്കുട്ടും, ഫെയ്സ്ബുക്കും, വാട്സാപ്പിന്റേയുമൊക്കെ വരവ് ഇന്നിന്റെ ബാല്ല്യത്തേയും, കൗമാരത്തേയും, യൗവ്വനത്തേയുമെല്ലാം നാൽ ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ